ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

Published : Mar 20, 2022, 07:06 AM IST
ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍

Synopsis

 കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു.  

കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന ബ്രൗണ്‍ ഷുഗറുമായി (brwon sugar) യുവാവ് (Youth) പിടിയില്‍. കോട്ടപ്പാടം നാദിയ മന്‍സില്‍ നൗഷാദ് എന്ന കുട്ടന്‍ നൗഷാദ് ( Noushad-33) നെയാണ് ഫറോക്ക് സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷുഹൈബും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ അമോസ് മാമന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു. നൗഷാദ് വീട്ടില്‍ ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പൊലീസ് ഇയാളെ നിരീക്ഷിച്ചു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫറോക്ക് അസി. കമ്മീഷണര്‍ എ എം സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം ഫറോക്ക് പൊലീസും സിറ്റി ആന്റി നാര്‍ക്കോട്ടിക്ക് സ്പഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബ്രൗണ്‍ഷുഗറും മെഷീനും പൊലീസ് കണ്ടെടുത്തു. ബ്രൗണ്‍ഷുഗര്‍ വാങ്ങുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടത്തുന്നതാണെന്നും പൊലീസ് പറഞ്ഞു. എ.എസ്.ഐ ലതീഷ് കുമാര്‍,വനിത സി പി ഒ ഡയാന ബെര്‍ണാഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിങ്ങളുടെ ഉദ്ദേശ്യം കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിൽ ഇങ്ങോട്ട് വരേണ്ട, കർശന നടപടിയുണ്ടാകും'; ബർത്ത് ടൂറിസം അനുവദിക്കാനാകില്ലെന്ന് അമേരിക്ക
ഒന്നാം വിവാഹവാർഷികത്തിന് നാലുനാൾ മുൻപ് കാത്തിരുന്ന ദുരന്തം; കെഎസ്ആർടിസി ബസ് കയറി മരിച്ച മെറിനയുടെ സംസ്കാരം നാളെ