യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്‍ പിടിയിലായി

Web Desk   | Asianet News
Published : Mar 20, 2022, 01:23 AM IST
യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്‍ പിടിയിലായി

Synopsis

യുവതിയെ കാണാതായതിനെ തുടർന്ന് മകൻ ഫെബ്രുവരി 12നു  പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിനു പോലീസ് കേസെടുക്കുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.

കോഴിക്കോട്: യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന ദിവ്യൻ പിടിയിലായി 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാൻ  സംഭവത്തിലാണ്  സിദ്ധൻ അറസ്റ്റിലായത്. കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവിയെ (52) ആണു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ദിവ്യനായാണ്  അറിയപ്പെടുന്നത്. 

യുവതിയെ കാണാതായതിനെ തുടർന്ന് മകൻ ഫെബ്രുവരി 12നു  പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിനു പോലീസ് കേസെടുക്കുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ മൂവായിരത്തിന് അടുത്ത്  തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. രവിയും യുവതിയും വിവിധ സ്ഥലങ്ങളിൽ താമസിച്ചതിന്റെ രേഖകളും പൊലീസിനു ലഭിച്ചു. തുടർന്നാണ് മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പൊലീസ് കേസെടുത്തത്. 

വീടിനോട് ചേർന്ന് ക്ഷേത്രം പണിത് കർമങ്ങൾ നടത്തി വരുന്നയാളാണ് രവി. വിധവകൾ, വിവാഹമോചിതർ ഉൾപ്പെടെയായ സ്ത്രീകളാണ് ഇയാളുടെ ഇരകളെന്ന്  പോലീസ്. കാക്കൂർ ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിലാണ് രവിയെ വലയിലാക്കിയത്.

എസ്ഐ എം.അബ്ദുൽ സലാം, എഎസ്ഐ കെ.കെ.രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ രവിയെ റിമാൻഡ് ചെയ്തു. സിദ്ധൻ അറസ്റ്റിലായത് അറിയാതെ നിരവധി പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹരിത പതാക പാറിച്ച് ഫാത്തിമ തഹ്ലിയ, 1309 വോട്ട് ലീഡ്, കുറ്റിച്ചിറയിൽ മിന്നും വിജയം
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ വടിച്ച് ബാബു വർ​ഗീസ്