കൊൽക്കത്തയിൽ യുവതിയെ വെട്ടിക്കൊന്ന ശേഷം പെരുമ്പാവൂരിലെത്തി ഒളിവിൽ കഴിഞ്ഞു; പെരുമ്പാവൂർ പൊലീസ് പിടികൂടി

Published : Jun 26, 2026, 06:28 PM IST
arrest

Synopsis

കൊൽക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി.

കൊച്ചി: ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീർ മണ്ഡൽ (51)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കൊൽക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. ഒരാഴ്ചയായി പെരുമ്പാവൂർ മുടിക്കൽ കുതിരപ്പറമ്പ് ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ മാരായ വിഷ്ണു മുരളി, ആദർശ്, സീനിയർ സിപിഒ ബെന്നി ഐസക്ക്, സിപിഒ എ കെ നജിമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയ ശേഷം പെരുമ്പാവൂർ പൊലീസ് ഇയാളെ വെസ്റ്റ് ബംഗാൾ പൊലീസിന് കൈമാറി.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ച ഷാജിക്കും മോഷ്ടാക്കളെ സാഹസികമായി സ്റ്റേഷനിൽ എത്തിച്ച താജുദ്ദീനും ഷാജഹാനും പൊലീസിന്‍റെ ആദരം
കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണം, രണ്ടുമാസത്തിന് ശേഷം നടപടി, അഞ്ചുപേർക്കെതിരെ കേസെടുത്തു