വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ട ഫോര്‍ച്ച്യൂണര്‍ കാറിനുള്ളില്‍ നിന്നും പിടികൂടിയത് രണ്ടരക്കോടിയോളം വില വരുന്ന രണ്ടര കിലോ ലഹരി മരുന്ന്, അറസ്റ്റ്

Published : Jun 26, 2026, 03:44 PM IST
ARJUN

Synopsis

തൃശൂരില്‍ അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന രണ്ടര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിലായി. വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്ച്യൂണര്‍ കാറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.  

തൃശൂര്‍: അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കേടിയോളം വില വരുന്ന രണ്ടര കിലോ ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കയ്പമംഗലം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി കാളമുറി പടിഞ്ഞാറ് പഴൂപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ തമ്പിയെ പിടികൂടിയത്. പ്രതിയുടെ കാളമുറിയിലുള്ള വീട്ടില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്.

വീട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഫോര്‍ച്ച്യൂണര്‍ കാറിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. അന്താരാഷ്ര്ട വിപണിയില്‍ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന മാരക ലഹരിവസ്തുവാണിത്. അര്‍ജുന്‍ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷന്‍ പരിധികളിലായി ഒരു കവര്‍ച്ചക്കേസിലും, നാല് വധശ്രമക്കേസിലും, ഒരു മോഷണക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും അടക്കം ആകെ പന്ത്രണ്ട് ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫ് സംഘവും കയ്പമംഗലം പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മ്ലാത്തി ചേട്ടത്തി'യുടെ മാതൃക, കാവലിന് ഇരുപതോളം നായ്ക്കളുമായി 19 കാരന്‍, മേഘാലയയിൽ നിന്ന് കഞ്ചാവ് പാഴ്സൽ അയച്ച കേസിൽ സാഹസികമായി പിടികൂടി എക്സൈസ്
വെറും 14 വയസുമാത്രം പ്രായം, 63 കാരനിൽ നിന്ന് നിരന്തരം നേരിട്ടത് ലൈംഗിക പീഡനം; കേസിൽ ശിക്ഷ വിധിച്ച് കോടതി