കാസർകോട് അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു, ചികിത്സയിലെ അശ്രദ്ധയെന്ന് ആരോപണം

Published : Nov 04, 2025, 02:45 PM IST
accident

Synopsis

ചികിത്സയിലെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപണം. കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു.

കാസർകോട്: മൊഗ്രാൽ പെർവാർഡിൽ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു. ആരിക്കാടി സ്വദേശി ഹരീഷ് (37) ആണ് മരിച്ചത്. ചികിത്സയിലെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപണം. കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ മദൃദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം  തുടർ നടപടിയുണ്ടാകുമെന്നാണ് ബന്ധുക്കളുടെ നിലപാട്.

എന്നാൽ ആരോപണം നിഷേധിച്ച് കുമ്പള സഹകരണ ആശുപത്രി അധികൃതർ രംഗത്തെത്തി. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഹരീഷ് മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്‌കാൻ ചെയ്യാൻ സമ്മതിച്ചിരുന്നില്ല. അതിനാൽ ചികിത്സ വൈകി. ആരോഗ്യ വിവരങ്ങൾ അപ്പോൾ തന്നെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, പെൺസുഹൃത്തിനെ മർദിച്ച് അവശയാക്കി 'തോക്ക് ഷാജി'; നാൽപ്പതിലധികം കേസുകളിലെ പ്രതി അറസ്റ്റിൽ
കട്ടര്‍ ഉപയോഗിച്ചുള്ള പരിചയക്കുറവ് കുടുക്കി, പുതുക്കാട് എടിഎം കവർച്ചാശ്രമ കേസിൽ പിടിയിലായി 30കാരൻ, നടന്നത് ആറ് സംഘങ്ങളായി പഴുതടച്ച അന്വേഷണം