
ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും മർദ്ദിച്ചതായി പരാതി. ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ബോണാമി സ്വദേശി സോമനെ പീരുമേട് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ചികിത്സ തേടി എത്തിയ ആൾ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. എക്സറേ എടുക്കമെന്നും ഇതിനുള്ള സൗകര്യം ഇല്ലെന്നും പറഞ്ഞതോടെ സോമൻ ഡോക്ടറെയും നഴ്‌സിനെയും അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. മർദനമേറ്റ ഡോക്ടറും നേഴ്‌സും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.