
തിരുവനന്തപുരം: മീൻ പിടിക്കാൻ പോയ വകയിൽ കിട്ടാനുള്ള ശമ്പളം വാങ്ങാൻ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി. തമിഴ്നാട് തൂത്തുരിലേക്ക് പോയ വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി മേരിയുടെ മകൻ പനിയടിമയെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ലെന്ന് അറിയിച്ച് അമ്മ ഇന്നലെ വിഴിഞ്ഞം പൊലീസിൽ പരാതിനൽകി.
കൊച്ചിയിൽ നിന്ന് ഒരു മാസം വരെ നീണ്ടുനിന്ന തങ്ങൽ വള്ളത്തിലെ മത്സ്യബന്ധനം കഴിഞ്ഞ് ഇക്കഴിഞ്ഞ 18 നാണ് പനിയടി നാട്ടിൽ മടങ്ങിയെത്തിയത്. ജോലി ചെയ്ത വകയിൽ ലഭിക്കാനുള്ള ശമ്പളത്തിനായി വള്ളത്തിന്റെ ഉടമയായ തൂത്തുക്കുടി സ്വദേശിയെ കാണാൻ പോകുകയാണ് എന്നറിയിച്ച് ഇക്കഴിഞ്ഞ 22 ന് വീട്ടിൽ നിന്ന് പോയ പനിയടിമ തിരിച്ചെത്തിയില്ല.
മൊബൈൽ റിങ് ചെയ്യുന്നുണ്ടെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ സുഹൃത്തുക്കളോടും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് മാതാവ് പരാതിയുമായി വിഴിഞ്ഞം പോലീസിൽ എത്തിയത്. കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.
സ്വന്തം വീട്ടിലേക്ക് പോയ അമ്മയെയും അഞ്ച് മക്കളെയും കാണ്മാനില്ല, നാല് ദിവസമായിട്ടും വിവരമില്ല
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം