
കോന്നി: പത്തനംതിട്ടയിൽ തുടർച്ചയായി മൂന്നാം ദിവസവം വീടിനുള്ളിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിന്‍റെ കുഞ്ഞുങ്ങളെ പിടികൂടിയത്. ആദ്യ ദിവസം വീടിന്‍റെ വീടിന്‍റെ വരാന്തയിൽ നിന്നും രണ്ടാമത്തെ ദിവസം സിറ്റൗട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്ന് വീടിന്‍റെ മുറ്റത്ത് നിന്നാണ് പുതിയ പാമ്പിനെ കണ്ടത്. സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി വനപാലക്കാർക്ക് കൈമാറി.
തുടർച്ചയായി പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം. വയോധികയും കൈകുഞ്ഞും അടങ്ങുന്നതാണ് കുടുംബം അതേസമയം പാമ്പ് പിടുത്തക്കാരെത്തും മുമ്പ് പെരുമ്പാമ്പിനെ പിടികൂടിയതിനെതിരെ വലിയ വിമർശനം ഉയർന്നു. വനംവകുപ്പിനെ വിവരം അറിയിക്കാതെ പാമ്പിനെ നേരിട്ട് പിടികൂടിയതിനെതിരെ ഉദ്യോഗസ്ഥരും രംഗത്ത് വന്നു. പാമ്പിനെ നേരിട്ട് പിടികൂടരുതെന്ന് എത്ര തവണ പറയണമെന്നും, ജനങ്ങളുടെ സുരക്ഷ കരുതിയാണ് ഇത് പറയുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പയുന്നു. എന്നാൽ വിവരമറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് റെസ്ക്യൂ സംഘം എത്തിയതെന്നും കുട്ടികളടക്കമുള്ള വീടായതിനാലാണ് പാമ്പിനെ പിടികൂടിയതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് ഡയറക്ടർ. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിയേൽക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡി.എം.ഒമാരുടെ യോഗത്തിൽ അദ്ദേഹം നിർദ്ദേശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam