ചെന്നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

Published : Jun 21, 2020, 01:13 AM IST
ചെന്നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

Synopsis

പുലര്‍ച്ചെ പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയന് നേരെ ചെന്നായുടെ ആക്രമണമുണ്ടായത്.  

പുനലൂര്‍: തെന്മലയില്‍ ചെന്നായയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരെത്തിയാണ് വിജയനെ ചെന്നായയുടെ മുന്നില്‍ നിന്നും രക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചെന്നായയെ പിടിച്ചു. പുലര്‍ച്ചെ പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് വിജയന് നേരെ ചെന്നായുടെ ആക്രമണമുണ്ടായത്.

വീടിന് സമീപത്ത് പതുങ്ങിനിന്ന ചെന്നായ് വിജയന്റെ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. കഴുത്തിന് പരിക്ക് പറ്റിയ വിജയനെ നാട്ടുകാരെത്തിയാണ് രക്ഷിച്ചത്. ആക്രമണത്തിന് ശേഷം ചെന്നായ് കാട്ടിലേക്ക് മറഞ്ഞു. കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള സ്ഥലത്ത് ചെന്നായ് എത്തിയത്. നാട്ടുകാരെ ഭീതിയിലാക്കിയുണ്ട്. പ്രാഥമിക ചികിത്സക്ക് ശേഷം വിജയനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തി. ഈഭാഗത്ത് നേരത്തെ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
'വേണമെങ്കിൽ ഒരുമേശക്ക് ചുറ്റുമിരിയ്ക്കാനും തയാർ'; ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ എന്ത് വിട്ടുവീഴ്ച്ചക്കും തയാറെന്ന് ലീ​ഗ്