
തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ വ്യക്തിക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴയിട്ടു. പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിനാണ് ഫോണിൽ തുടർച്ചയായി മൊബൈൽ ഫോണിൽ സന്ദേശങ്ങൾ വരുന്നത്. എന്നാൽ കഴിഞ്ഞ എട്ട് മാസമായി തുടയെല്ല് പൊട്ടിയതിനാൽ വീട്ടിൽ നിന്ന് അനിൽകുമാർ പുറത്തിറങ്ങിയിട്ടില്ല.
കഴിഞ്ഞ നാല് ദിവസമായി മൊബൈൽ ഫോണിൽ പിഴ ചുമത്തി സന്ദേശം വന്നത്. പത്തനംതിട്ട എനാത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത ചെയ്തുവെന്നാണ് കുറ്റം. പേര്, വാഹന നമ്പർ, മേൽവിലാസം എല്ലാം അനിൽ കുമാറിന്റേതാണ്. എന്നാൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമല്ല എഐ ക്യാമറ പകർത്തിയ ചിത്രത്തിലേത്. അനിൽകുമാറിന്റേത് ഹോണ്ട ബൈക്കാണ്. പിഴയുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് അനിൽകുമാർ വ്യക്തമാക്കി.