നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Published : Nov 26, 2019, 08:48 AM ISTUpdated : Nov 26, 2019, 09:01 AM IST
നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

Synopsis

 തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് കുട്ടന്റെ വലതു തോളെല്ല് പൊട്ടിയിട്ടുണ്ട്. വാരിയെല്ലിനും ക്ഷതമുണ്ട്. 

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറോടെ പടുക്ക വനത്തിൽ വച്ചാണ് ആക്രമണമുണ്ടയത്. വനവിഭവങ്ങൾ ശേഖരിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെ വീടിനോട് അൽപ്പം  അകലെവച്ചായിരുന്നു ആനയുടെ ആക്രമണം. 

കൂടെയുള്ളവർ ബഹളം വച്ചാണ് ആനയെ പിന്തിരിപ്പിച്ചത്. വിവരമറിയിച്ചതിന് പിന്നാലെ വനപാലകരെത്തിയാണ് കുട്ടനെ ജീപ്പിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് കുട്ടന്റെ വലതു തോളെല്ല് പൊട്ടിയിട്ടുണ്ട്. വാരിയെല്ലിനും ക്ഷതമുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വൻ പ്രഖ്യാപനം; 'രണ്ട് എസ്റ്റേറ്റുകളിലായി 300 ഏക്കറില്‍ സോളാര്‍ പ്ലാന്‍റ്; കാസര്‍കോട് കേരളത്തിന്‍റെ സോളാര്‍ ഹബ്ബ് ആകും'
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... പാമ്പുകളുണ്ട് സൂക്ഷിക്കുക; പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി മൂർഖൻ പാമ്പുകൾ