'കുട്ടിക്കളിയല്ലിത് കുട്ടിഡ്രൈവർമാരെ'; സ്കൂളുകളില്‍ വാഹനവുമായെത്തിയ കുട്ടികളെ പിടികൂടി

Published : Nov 25, 2019, 08:54 PM ISTUpdated : Nov 25, 2019, 08:57 PM IST
'കുട്ടിക്കളിയല്ലിത് കുട്ടിഡ്രൈവർമാരെ'; സ്കൂളുകളില്‍ വാഹനവുമായെത്തിയ കുട്ടികളെ പിടികൂടി

Synopsis

വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ആദ്യമായി ഇത്തരമൊരു നീക്കത്തിന്  അധികൃതരെ പ്രേരിപ്പിച്ചത്.

തിരൂരങ്ങാടി: പൊലീസുകാർക്കെന്താ സ്‌കൂളിൽ കാര്യം..? എന്നാൽ കാര്യമുണ്ട്, നിരത്തിലൂടെ ചീറിപ്പായുന്ന കുട്ടി ഡ്രൈവർമാരെ 'പൊക്കാ'നാണ് പൊലീസ് എത്തിയത്. തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്ലസ് വണിന് പഠിക്കുന്ന കുട്ടി ഡ്രൈവർമാരെ 'പിടികൂടി'.

പുതിയ നിയമമനുസരിച്ച് ഓടിച്ചവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും വാഹന ഉടമകൾകെതിരെ മൂന്ന് വർഷം വരെ തടവോ 25000 രൂപ പിഴയോ ലഭിക്കാവുന്ന  പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്യുകയും ചെയ്തതായി ആർ ടി ഒ അറിയിച്ചു. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ആദ്യമായി ഇത്തരമൊരു നീക്കത്തിന്  അധികൃതരെ പ്രേരിപ്പിച്ചത്.

ഹെൽമറ്റ് ധരിക്കാത്ത 10 പേർക്കെതിരെയും സൈലൻസർ ഊരിവെച്ച മൂന്ന് ബൈക്കുകൾക്കെതിരെയും തുടങ്ങി 15 കേസുകളിലായി 15000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗർഭസ്ഥ ശിശുവിനെ എസ്എടി ആശുപത്രിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ചു, യുവതിക്കെതിരെ പോലീസ് കേസെടുത്തു
ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു, പ്രതിക്ക് 3 വർഷം ശിക്ഷ