
തൃശൂർ: പൊലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി കുഞ്ഞൻ എന്നു വിളിക്കുന്ന സായൂജ് (39) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപ്പിന്നി സ്വദേശി ഗിരീഷ് (48) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതി പിടിയിലായത്.
കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള സായൂജിനെതിരെ വിവിധ സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകളുണ്ട്. മതിലകം പൊലീസ് സ്റ്റേഷനിൽ 2018ൽ മൂന്ന് വധശ്രമ കേസുകളും കൈപമംഗലം പൊലീസ് സ്റ്റേഷനിൽ 2021 ൽ ഒരു വധശ്രമ കേസും അടക്കമാണിത്.
വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ രമേഷ്, സബ് ഇൻസ്പെക്ടർ സി എൻ എബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സോഷി, പ്രവീൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്.