കോഴിക്കോട് രണ്ടിടത്ത് വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മാറി മറിഞ്ഞ് അപകടം; മില്‍മ വാന്‍ ഡ്രൈവറുടെ തുടയെല്ല് പൊട്ടി

Published : Jun 11, 2025, 07:04 PM IST
accident

Synopsis

എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിലും മുക്കം കൂടരഞ്ഞിയിലുമാണ് അപകടമുണ്ടായത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടിടങ്ങളില്‍ വാഹനങ്ങള്‍ റോഡില്‍ നിന്ന് തെന്നി മാറി അപകടം. എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിലും മുക്കം കൂടരഞ്ഞിയിലുമാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ 11 മണിയോടെ കൂടരഞ്ഞി പുന്നക്കല്‍ റോഡില്‍ കരിങ്കുറ്റിക്ക് സമീപത്തായാണ് മില്‍മയുടെ മിനി പിക്കപ്പ് മറിഞ്ഞത്. റോഡില്‍ നിന്ന് നിയന്ത്രണം വിട്ട പിക്കപ്പ് സമീപത്തെ കലുങ്കും കടന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവര്‍ ഓമശ്ശേരി മുടൂര്‍ സ്വദേശി ശിവദാസനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തുടയെല്ലില്‍ പൊട്ടലുണ്ട്.

എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ കുളങ്ങരയിലാണ് രണ്ടാമത്തെ അപകടം നടന്നത്. കാര്‍ റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ വീട്ടുപറമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അരീക്കോട് ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കിയ കാറാണ് അപകടത്തില്‍പ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജീവനെടുത്തത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈന്‍; വിദ്യാര്‍ത്ഥിനിയുടെ ദാരുണാന്ത്യത്തില്‍ തേങ്ങി നാട്, വിട നൽകാൻ ആയിരങ്ങൾ
അമ്മച്ചി ചുമ്മാ 'തീ'യെന്ന് സോഷ്യൽ മീഡിയ; ഫൂട്ട്പാത്തിലേക്ക് ബൈക്ക് കയറ്റിയ യാത്രികനെ വിരട്ടിയ പ്രഭാവതിയമ്മക്ക് അഭിനന്ദന പ്രവാഹം