
കല്‍പ്പറ്റ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. കാസര്‍ഗോഡ് തളങ്ങൂര്‍ അന്‍വര്‍ മന്‍സിലില്‍ മുഹമ്മദ് അജീറിനാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2018 ഡിസംബറില്‍ മാനന്തവടി ടൗണില്‍ വെച്ചാണ് മുഹമ്മദ് അജീറിനെ എക്‌സൈസ് സംഘം പിടികൂടിയത്.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1.150 കിലോഗ്രാം കഞ്ചാവുമായി അഹമ്മദ് അജീറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ നാര്‍ക്കോര്‍ട്ടിക് സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ. അനില്‍കുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്. അസി.എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എന്‍. രാജശേഖരന്‍ ആണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു.സുരേഷ്‌കുമാര്‍ ഹാജരായി.
Read also: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam