ഭാര്യയോടൊപ്പം നടക്കവേ അമിത വേഗത്തിൽ പിന്നിൽ നിന്നുമെത്തിയ ഇരുചക്രവാഹനമിടിച്ചു, ഒരാൾ മരിച്ചു

Published : Mar 09, 2026, 07:51 PM IST
ganesh kumar

Synopsis

ഇടിയുടെ ആഘാത്തിൽ ദൂരെ തെറിച്ചു വീണ പുഷ്കരനെ സമീപവാസികൾ ചേർന്ന് ആദ്യം പ്രൊവിഡൻസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആലപ്പുഴ: വാഹനാപകടത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 13 -ാം വാർഡ് പന്നിശ്ശേരി വെളി ജി പുഷ്കരൻ(65)ആണ് മരണപ്പെട്ടത്. ഫെബ്രുവരി 6 ന് വൈകിട്ട് വലിയകലവൂർ ആനകുത്തി പാലത്തിന് സമീപം ഭാര്യയോടൊപ്പം റോഡിലൂടെ നടന്നുപോകവേ അമിത വേഗത്തിൽ പിന്നിൽ നിന്നും വന്ന ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ ദൂരെ തെറിച്ചു വീണ പുഷ്കരനെ സമീപവാസികൾ ചേർന്ന് ആദ്യം പ്രൊവിഡൻസ് ഹോസ്പിറ്റലിൽ എത്തിക്കുകയും ഗുരുതരമായതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ചികിത്സയിൽ ഇരിക്കെ മാർച്ച്‌ 8 ന് രാവിലെ 11:30 കൂടി മരണപെട്ടു. സ്വകാര്യഹൗസ് ബോട്ടിലെ പാചകതൊഴിലായാണ്. ഭാര്യ- പ്രഭാകുമാരി, മക്കൾ -ജിബിമോൻ ജിൻസി മോൻ. 

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ പ്രതിക്ക് 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും; അന്വേഷണ സംഘത്തിന് അനുമോദനം
രോഗി പ്രമേഹബാധിതയെന്ന് മനസിലാക്കാതെ ചികിത്സ, പരാതിക്കാരന്റെ ഉമ്മയുടെ മരണത്തിൽ 493,736 നഷ്ടപരിഹാരം, സ്വകാര്യ ആശുപത്രിയോട് ഉപഭോക്തൃ കമ്മീഷന്‍