വിവാഹ അഭ്യർത്ഥന നിരസിച്ചു, കിളിമാനൂരിൽ പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു 

Published : Nov 30, 2024, 05:05 PM ISTUpdated : Nov 30, 2024, 05:07 PM IST
വിവാഹ അഭ്യർത്ഥന നിരസിച്ചു, കിളിമാനൂരിൽ പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു 

Synopsis

കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് കേസെടുത്തിട്ടുണ്ട്.    

തിരുവനന്തപുരം : വിവാഹ അഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ യുവാവ്  തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂർ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മർദ്ദനം.  മർദ്ദനത്തിൽ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

കൊടകര കുഴല്‍പ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴിയെടുത്തു; 'ബിജെപി ഓഫീസിലെത്തിച്ച പണത്തിന്റെ വിവരം കൈമാറി'

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്