മൂന്ന് വർഷമായി പയ്യന്നൂരിലെ ലോഡ്ജിൽ താമസക്കാരൻ, മുറിയിൽ നിന്നും രൂക്ഷ ഗന്ധം; തുറന്നപ്പോൾ വയോധികൻ മരിച്ച നിലയിൽ

Published : Aug 26, 2025, 02:06 PM IST
man found dead at lodge in Payyanur

Synopsis

അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

കണ്ണൂർ: പയ്യന്നൂർ മമ്പലത്തുളള ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. അലവിൽ സ്വദേശി പ്രേമരാജനാണ് (73) മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ ലോഡ്ജിലാണ് പ്രേമരാജൻ താമസിച്ചിരുന്നത്. മുറിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പയ്യന്നൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു