ക്ഷേത്രത്തില്‍ തിറ കാണുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി

Published : Mar 16, 2026, 07:44 PM IST
Kerala Police

Synopsis

കോഴിക്കോട് കാരപ്പറമ്പിലെ ക്ഷേത്രോത്സവത്തിനിടെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശിയായ വൈശാഖ് ആണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്ന് നടക്കാവ് പോലീസാണ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.

കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി തട്ടാരിക്കല്‍ വീട്ടില്‍ വൈശാഖി(25)നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി കാരപ്പറമ്പിലെ ക്ഷേത്രത്തില്‍ വച്ചാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

ഉത്സവത്തിന് എത്തിയതായിരുന്നു വെസ്റ്റ്ഹില്‍ സ്വദേശിനിയായ യുവതി. തിറ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വൈശാഖ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. പിന്നീട് എഎസ്‌ഐ സുനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാഹുല്‍, ദിനേശ് എന്നിവര്‍ ചേര്‍ന്ന് വൈശാഖിനെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപകടത്തിൽപെട്ട കാറിൽ നിന്ന് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയപ്പോൾ പൊലീസ് കണ്ടെത്തിയത് നാല് കിലോയോളം കഞ്ചാവ്; കേസിൽ രണ്ട് പേർ പിടിയിൽ
ആലുവയിൽ ട്രെയിൻ ഇറങ്ങിയാൽ പിടിക്കപ്പെടുമെന്ന് ഭയന്നു, കോയമ്പത്തൂരിൽ ഇറങ്ങി അത്താണി വരെ ബസിൽ വന്നു; ബസിറങ്ങിയ യുവാവിനെ കഞ്ചാവുമായി പിടികൂടി