നല്ല തിരക്കുള്ള ബസ്, ചേറ്റുവ പാലം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് പല തവണ തൊട്ടു, മുന്നിലേക്ക് കയറി നിന്നിട്ടും തുടർന്നു; 65കാരൻ പിടിയിൽ

Published : Sep 16, 2025, 10:54 AM IST
Sexual Assault

Synopsis

ബസ് യാത്രയ്ക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതിന് എങ്ങണ്ടിയൂർ സ്വദേശിയായ 65കാരനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരിൽ നിന്ന് പറവൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വെച്ചാണ് സംഭവം. 

തൃശൂർ: ബസ് യാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ച അറുപത്തിയഞ്ചുകാരനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എങ്ങണ്ടിയൂർ പഴയേടത്ത് മുരളീധരൻ (65) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9. 30നാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂർ നിന്നും പറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്ര ചെയ്യുകയായിരുന്നു യുവതി. ചേറ്റുവ പാലം കഴിഞ്ഞപ്പോൾ മുരളീധരൻ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടു കൂടി സ്പർശിച്ച് മാനഹാനി വരുത്തുകയായിരുന്നു.

യുവതിയെ പുറകിൽ നിന്ന് ഇയാൾ പല തവണ സ്പർശിച്ചു. തിരക്കായതു കൊണ്ടാകും എന്നു കരുതി യുവതി മുന്നിലേക്ക് കയറി നിന്നു. എന്നാൽ പ്രതി വീണ്ടും പുറകിൽ പോയി നിന്ന് സ്പർശിച്ച് മാനഹാനി വരുത്തുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. യാത്രക്കാരി പ്രതികരിച്ചതോടെ ബസിലെ മറ്റ് യാത്രക്കാർ ഇയാളെ തടഞ്ഞ് വയ്ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. വാടാനപ്പള്ളി പൊലീസ് എസ്. എച്ച്. ഒ. ഷൈജു.എൻ.ബി, എസ്. ഐ ജയകുമാർ, ജി. എസ്. സി. പി. ഒ സുരേഖ്, സി. പി. ഒ റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്