മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തതും വീണത് സ്കൂൾ ബസിനടിയിലേക്ക്; അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ

Published : Sep 16, 2025, 10:00 AM IST
Accident

Synopsis

മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. മീൻ വണ്ടിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ വാഹനം പെട്ടെന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

തിരുവനന്തപുരം: മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവ് അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30 മണിയോടെ പുന്നാവൂർ സ്വദേശി ജോസാ(29)ണ് മാറനല്ലൂർ കുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്ക് ജോസ് വീണത്. ബസിന്‍റെ വീലിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണതെങ്കിലും ബസ് പെട്ടന്ന് നിറുത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല.കാലിന് പരിക്കേറ്റ ജോസിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ് ബൈക്കിൽ പോങ്ങുമൂട് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്നു. പുന്നാവർ ഭാഗത്തു നിന്ന് പോങ്ങുമൂടിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം