അരൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

Published : Nov 11, 2019, 07:35 PM ISTUpdated : Nov 11, 2019, 07:36 PM IST
അരൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

Synopsis

ശ്രീനാരായണ നഗറിന് സമീപമുള്ള റോഡ് മുറിച്ച് കടക്കാൻ സൈക്കിളുമായി നിൽക്കുന്നതിനിടെയാണ് അമിതവേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ജോസിനെ ഇടിച്ചിടുന്നത്. 

അരൂർ: അരൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അരൂർ തൈപ്പറമ്പിൽ ടിജെ ജോസാണ് മരിച്ചത്. ഒക്ടോബർ ആറിനായിരുന്നു അപകടം.

ശ്രീനാരായണ നഗറിന് സമീപമുള്ള റോഡ് മുറിച്ച് കടക്കാൻ സൈക്കിളുമായി നിൽക്കുന്നതിനിടെയാണ് അമിതവേ​ഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ജോസിനെ ഇടിച്ചിടുന്നത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് ജോസിനെ ​ഗുരുതര പരിക്കുകളോടെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പച്ചക്കറിക്കട കുത്തിത്തുറന്ന് കാൽലക്ഷം കവർന്നു; പ്രതി തമിഴ്നാട്ടിൽ പിടിയിൽ, പിടിയിലായത് തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി
ചുമതല ഊരാളുങ്കലിന്, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നിർമാണ പ്രവർത്തികൾ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു