
മലപ്പുറം : പോക്സോ കേസില്‍ യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ 4,37,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി പോക്സോ കോടതിയുടേതാണ് ശിക്ഷ. 6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആനക്കയം സ്വദേശി ജയചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.2021 ഫെബ്രുവരി 11 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാള്‍ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്.കുട്ടി പറഞ്ഞ് വിവരമറിഞ്ഞ അമ്മ നല്‍കിയ പരാതിയിലാണ് മഞ്ചേരി പൊലീസ് കേസെടുത്തതും ജയചന്ദ്രനെ അറസ്റ്റ് ചെയ്തതും.
വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലയാളിയെ പിടികൂടി പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam