
ആലപ്പുഴ: എട്ടുവയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയ (Sexual Abuse) കേസില്‍ വയോധികന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് (Pocso case) ആലപ്പുഴ സ്പെഷ്യൽ കോടതി ജഡ്ജി എ ഇജാസ് ശിക്ഷ വിധിച്ചത്. ആലപ്പുഴ തൈപറമ്പിൽ വീട്ടിൽ ബാബു എന്നു വിളിക്കുന്ന ജോൺ (63) ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
തന്റെ ചെറുമകളുടെ കൂടെ കളിക്കാനായി വീട്ടില്‍ വന്നുകൊണ്ടിരുന്ന എട്ടുവയസുകാരിയെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. കുട്ടിയോട് പലതവണ പ്രതി ലൈംഗിക അതിക്രമം നടത്തിയതയാണ് പ്രോസിക്യൂഷൻ കേസ്. തടവുശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ തുക കുട്ടിക്ക് നൽകുവാനും കോടതി ഉത്തരവായി. തുക ഒടുക്കാത്ത പക്ഷം ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സീമ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam