
ആലപ്പുഴ: തന്റെ ഭാര്യ ചെങ്ങന്നൂരിൽ കാമുകനൊപ്പം താമസിക്കുകയാണെന്നറിഞ്ഞെത്തിയ ഭർത്താവ് ഭാര്യാ കാമുകന് നേരെ വെടിയുതിർത്തു. എയർ ഗൺ ഉപയോഗിച്ചാണ് ഭാര്യയുടെ കാമുകന് നേരെ ഭർത്താവ് വെടിവച്ചത്. യുവതിയും ഭർത്താവും തമ്മിൽ വിവാഹമോചിതരാകാൻ കേസ് നൽകിയിരിക്കുന്നതിനിടയിലാണ് ഭാര്യ കാമുകനൊപ്പം താമസമാണെന്ന് ഇയാൾ അറിഞ്ഞത്. ഇതോടെ ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ ഭർത്താവ്, ഭാര്യയുടെ കാമുകനായ യുവാവിന് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
ഇരുവരും വിവാഹ മോചനത്തിനായി നൽകിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. തുടയ്ക്ക് മുകളിലായാണ് കാമുകന് വെടിയേറ്റത്. ഇയാൾക്ക് നിസ്സാര പരിക്കുകളുള്ളുവെന്നാണ് റിപ്പോർട്ട്. കുറച്ചു നാളുകളായി യുവതി ചെങ്ങന്നൂരിലുള്ള കാമുകനൊപ്പമാണ് താമസിച്ചിരുന്നത്. ഇതറിഞ്ഞ് ഇവരുടെ തമാസസ്ഥലത്തെത്തിയ ഭർത്താവ് യുവാവുമായി വാക്കുതർക്കമുണ്ടായി.
വാക്കുതർക്കം കയ്യാങ്കളിയിലെത്തുകയും ഇതിനിടയിൽ ഇയാൾ ഭാര്യയുടെ കാമുകനുനേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് യുവാവിന് പരിക്കേറ്റതോടെ കോട്ടയം വടവാതൂർ സ്വദേശിയായ ഭർത്താവ് ഒളിവിൽ പോയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം എയർ ഗൺ ഉപയോഗിച്ച് വെടിവച്ചതുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam