വീടിന് മുന്നിലൂടെ ഒരാൾ ഓടിപ്പോയി, അന്വേഷിച്ച് പൊലീസും; സിസിടിവി ദൃശ്യം തുണയായി; വയോധികയുടെ മാല പിടിച്ചുപറിച്ചയാൾ പിടിയിൽ

Published : Aug 05, 2025, 11:20 PM IST
Chain Snatching

Synopsis

ചേർത്തല നഗരത്തിൽ വച്ച് വയോധികയുടെ സ്വർണമാല അപഹരിച്ച കേസിലെ പ്രതി അറസ്റ്റിൽ

ചേർത്തല: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയുടെ സ്വർണമാല പിടിച്ചുപറിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചേർത്തല നഗരസഭ 10-ാം വാര്‍ഡ് നികര്‍ത്തില്‍ പവിത്രന്റെ ഭാര്യ സുഭദ്ര (66) യുടെ മാല കവർന്ന കേസിലാണ് മോഷ്ടാവ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മോഷണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം തന്നെ പിടികൂടാൻ ചേർത്തല പൊലീസിന് സാധിച്ചു.

സുഭദ്രയുടെ ഒന്നര പവൻ്റെ മാലയാണ് മോഷണം പോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് കിഴക്ക് വശത്തുള്ള കീർത്തി ബാറിന് സമീപത്താണ് സംഭവം നടന്നത്. ബാറിൻ്റെ തെക്കുവശത്തുള്ള റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു സുഭദ്ര. വയോധികയെ ലക്ഷ്യമിട്ട് എത്തിയ മോഷ്ടാവ് പൊടുന്നനെ ആക്രമണം നടത്തി. ഒന്നര പവൻ്റെ സ്വർണമാല കവർന്ന് ഉടൻ സ്ഥലത്ത് നിന്ന് പ്രതി ഓടി രക്ഷപ്പെട്ടു.

ഇയാൾ ഓടിപ്പോയ ഭാഗത്തെ വീട്ടിലെ സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് വലവീശി. വ്യാപകമായി തെരച്ചിൽ നടത്തിയതിന് പിന്നാലെ പ്രതിയെ കലവൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു