ബീഡി ചോദിച്ചപ്പോൾ നല്‍കിയില്ല, വഴുതക്കാട് യുവാവിന് കുത്തേറ്റു; അയൽവാസി പിടിയിൽ

Published : Apr 05, 2023, 12:15 PM ISTUpdated : Apr 05, 2023, 12:57 PM IST
ബീഡി ചോദിച്ചപ്പോൾ നല്‍കിയില്ല, വഴുതക്കാട് യുവാവിന് കുത്തേറ്റു; അയൽവാസി പിടിയിൽ

Synopsis

ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം : തൈക്കാട് പൗണ്ടുകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പൗണ്ടുകുളം കോളനി ഹൗസ് നമ്പർ 100-ൽ ഉല്ലാസ് കുമാറി (40)നെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബീഡി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

അയൽവാസിയായ സുനിൽകുമാറിനെ വീടിനുമുന്നിൽ തടഞ്ഞുവെച്ച് പ്രതി ഉല്ലാസ് കൈയിൽക്കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്റോൺമെന്റ് എസ്.എച്ച്.ഒ. ഷാഫി, എസ്.ഐ.മാരായ ദിൽജിത്ത്, ഷെഫിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More :  'തായ്‌ലൻഡ്' കഞ്ചാവുമായി ആഡംബര ബസിൽ; കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു