'തായ്‌ലൻഡ്' കഞ്ചാവുമായി ആഡംബര ബസിൽ; കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ

Published : Apr 05, 2023, 10:27 AM ISTUpdated : Apr 05, 2023, 10:39 AM IST
'തായ്‌ലൻഡ്' കഞ്ചാവുമായി ആഡംബര ബസിൽ; കൊലക്കേസ് പ്രതിയായ യുവതിയും സുഹൃത്തും പിടിയിൽ

Synopsis

തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

തിരുവനന്തപുരം: ആഡംബര ബസിൽ തായ്‌ലൻഡ് കഞ്ചാവുമായെത്തിയ യുവതീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗ്ലരൂരിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്‍ലന്‍റ് കഞ്ചാവ് ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്.

പാറശ്ശാല സി.ഐ യുടെ നേതൃത്വത്തിൽ പൊലീസും, ആന്റി നാർക്കോട്ടിക് സംഘവും പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഒരു വർഷം മുൻപ് കരമന സിഐടിയു റോഡിൽ അപ്പാർട്ട്മെന്‍റിൽ പെൺവാണിഭം എതിർത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ വിനിഷ എന്നും പാറശാല പൊലീസ് അറിയിച്ചു. ഈ കേസിൽ ഒന്നാം പ്രതിയായ ഇവരുടെ ഭർത്താവ് അടുത്തിടെ കാപ്പ കേസില്‍ പിടിയിലായി ജയിലിൽ ആണ്. പ്രതികളായ  രണ്ടു പേരെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 

Read More : 17 കാരിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ, അശ്ലീല ഫോട്ടോ, ഫോൺ നമ്പർ; കാറ്ററിംഗ് തൊഴിലാളി അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു