ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു

Published : Aug 24, 2023, 02:28 PM IST
ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു

Synopsis

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ മുൻപ് പല തവണ അടിപിടിയുണ്ടായിട്ടുണ്ട്.

ഇടുക്കി: തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുക്കൻ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മിൽ മുൻപ് പല തവണ അടിപിടിയുണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. വെട്ടേറ്റ ഹരി തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂർ മയ്യിലിൽ ഗ്രേഡ് എസ് ഐ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി

asianet news


 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്