
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു. അയ്യംവേലി പറമ്പിൽ ഷിജോയിയാണ് കൊല്ലപ്പെട്ടത്. പ്രതി ജെന്‍സനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്‍റെ മകളെ പ്രണയിച്ചതിനാണ് പ്രതി യുവാവിനെ കുത്തി കൊലപ്പെടുത്തിയത്. കൊലയ്ക്ക് കൂട്ട് നിന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ജോബിയുടെയും മറ്റൊരു സുഹൃത്ത് ഹരീഷിന്‍റെയും അറസ്റ്റ് പള്ളുരുത്തി പൊലീസ് രേഖപ്പെടുത്തി. ജെന്‍സനും കൊല്ലപ്പെട്ട ഷിജോയിയും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പള്ളുരത്തി വെളിയില്‍ നാടിനെ നടുക്കിയ കൊല നടന്നത്. 31 വയസുമാത്രം പ്രായമുള്ള കണ്ണന്‍ എന്ന് വിളിക്കുന്ന അയ്യംവേലി പറമ്പില്‍ ഷിജോയിയെ വെളി പാര്‍ട്ടി ഓഫീസന് സമീപത്തെ കര്‍മാ ലൈനില്‍വെച്ച് ജന്‍സനും ജോബിയും ഹരീഷും കത്തികൊണ്ട് നെഞ്ചിലും വയറിലും മാരകമായി കുത്തി പരിക്കേല്‍പ്പിക്കുയായികുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് ഷിജോയ് കൊല്ലപ്പെട്ടു. കൊലക്ക് പിന്നാലെ പള്ളുരുത്തി പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ജോബിയുടെ മകളുമായി അടുപ്പത്തിലായിരുന്നു ഷിജോയ്. ഇതില്‍ ജന്‍സും ഷിജോയിയുമായി നേരത്തെയും തര്‍ക്കങ്ങളുയാരുന്നു. പെണ്‍കുട്ടിയുമായി ഇനി സംസാരിക്കരുതെന്ന് ജെന്‍സന്‍ താക്കീത് നല്‍കി. അതിനെ തുടര്‍ന്നുള്ള പ്രകോപനമാണ് ഇന്നലെ രാത്രി കൊല്ലാനുള്ള കാരണമായത്. ജെന്‍സന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛന്‍ ജോബിയുടെയും ഹരീഷിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലാന്‍ ഉപയോഗിച്ച കത്തി പൊലീസ് ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam