
പത്തനംതിട്ട: പത്തനംതിട്ടയിലെ (Pathanamthitta) റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കേതുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു (Murder). കുറുമ്പൻമൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്.
ഇരുവരും തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം.
സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊപാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നുവെങ്കിലും പൊലീസിന്റെ ഊർജ്ജിത അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.
ഹോണടിച്ചതിന് യാത്രക്കാരനെ ഇരുമ്പുകമ്പികൊണ്ടടിച്ചു, രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: ഹോണടിച്ചതിൽ പ്രകോപിതരായ മൂന്നംഗ സംഘം ഇരുചക്രവാഹന യാത്രക്കാരനെ ഇരുമ്പുകമ്പികൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. നെടുമങ്ങാട്ട് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൂന്നംഗസംഘം റോഡിന്റെ നടുവിലൂടെ നടന്നതിനെ തുടർന്നാണ് ഇരുചക്രവാഹന യാത്രക്കാരൻ ഹോണടിച്ചത്. തുടർന്ന് മൂന്ന് പേരും യാത്രക്കാരനെ അസഭ്യം പറയുകയും ചെയ്തു. യാത്രക്കാരൻ ഇത് ചോദ്യം ചെയ്തതോടെ മൂവരും ചേര്‍ന്ന് യാത്രക്കാരനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്‍പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടി. കേസില്‍ ഇതുവരെ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: കാച്ചാണിയിൽ നാടൻ പടക്കമെറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam