കാച്ചാണിയിൽ നാടൻ പടക്കറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍ സച്ചിന്‍ എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: കാച്ചാണിയിൽ നാടൻ പടക്കറിഞ്ഞ് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുല്‍ സച്ചിന്‍ എന്നിവരെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പതിനൊന്നു മണിയോടെയാണ് രണ്ടു ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. 

ഒരു ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ മറ്റൊരു ബൈക്കിലെത്തിവർക്കെതിരെ നാടൻ പടക്കമറിഞ്ഞു. വെള്ളനാട് സ്വദേശി രാഹുലിനെ വെട്ടുകയും ചെയ്തു. ഗോകുൽ,ആഷിഖ്, സച്ചിൻ എന്നിവരാണ് ആക്രമിച്ചതെന്ന് അരുവിക്കര പൊലീസ് പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു

പത്തനംതിട്ട റാന്നിയിൽ വാക്ക് തർക്കത്തിനൊടുവിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ട (Pathanamthitta) റാന്നി കുറുമ്പൻമൂഴിയിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ആണ് മരിച്ചത്. അമ്പത്തിയഞ്ച് വയസായിരുന്നു. കുറുമ്പൻമൂഴി സ്വദേശി സാബുവാണ് ജോളിയെ കുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച ബാബുവെന്നയാൾക്കും കുത്തേറ്റിട്ടുണ്ട്. 

പരിക്കേറ്റ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. മദ്യപാനത്തെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രതി സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടിൽ നിന്നാണ് സാബുവിനെ പിടികൂടിയത്.