
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചിരുന്ന പെട്രോൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പള്ളിച്ചൽ സ്വദേശി അഭിജിത്ത് (24) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
രണ്ടു ദിവസം മുൻപ് വിഴിഞ്ഞം ഫിഷ്‌ലാൻഡിലായിരുന്നു കേസിനാസ്പദമായ സംഭവം. മത്സ്യബന്ധനത്തിനായി കടലിൽ കൊണ്ടുപോകാൻ സൂക്ഷിച്ചിരുന്ന 30 ലിറ്റർ പെട്രോളാണ് പ്രതി ഓട്ടോറിക്ഷയിലെത്തി മോഷ്ടിച്ച് കടന്നുകളഞ്ഞത്.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. അറസ്റ്റിലായ ഇയാൾക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam