കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് ഉയർത്താൻ കിണറ്റിലിറങ്ങി; പാലക്കാട് യുവാവ് ശ്വാസം മുട്ടി മരിച്ചു

Published : Mar 16, 2025, 02:35 PM ISTUpdated : Mar 16, 2025, 04:42 PM IST
കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് ഉയർത്താൻ കിണറ്റിലിറങ്ങി; പാലക്കാട് യുവാവ് ശ്വാസം മുട്ടി മരിച്ചു

Synopsis

പാലക്കാട് വാണിയംകുളത്ത് കിണറ്റിലിറങ്ങിയ 38കാരൻ ശ്വാസം മുട്ടി  മരിച്ചു

പാലക്കാട്: വാണിയംകുളത്ത് കിണർ വൃത്തിയാക്കാൻ  കിണറിൽ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയിലാണ് സംഭവം. പുലാച്ചിത്ര പുലാശ്ശേരി വീട്ടിൽ ഹരീഷ് കുമാറാണ് (38)  മരിച്ചത്.

കിണറിൽ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാൻ വേണ്ടി കിണറിൽ ഇറങ്ങിയതായിരുന്നു. ഇന്ന് രാവിലെ 9.30യോടെയായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നും ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഹരി മരണത്തിന് കീഴടങ്ങി. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ