ബൈക്കിലെത്തിയ കൂട്ടുകാരനോട് മറ്റൊരു സുഹൃത്തിനായി ലിഫ്റ്റ് ചോദിച്ചു, നിരസിച്ച യുവാവിനെ കുത്തി; പ്രതി പിടിയിൽ

Published : Mar 16, 2025, 01:42 PM IST
ബൈക്കിലെത്തിയ കൂട്ടുകാരനോട് മറ്റൊരു സുഹൃത്തിനായി ലിഫ്റ്റ് ചോദിച്ചു, നിരസിച്ച യുവാവിനെ കുത്തി; പ്രതി പിടിയിൽ

Synopsis

എതിരെ ബൈക്കിൽവന്ന അഭിയോട് തന്‍റെ കൂട്ടുകാരായ യുവാക്കളെ ബൈക്കിൽ കയറ്റണമെന്ന് അനന്തു ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിലുള്ള വിരോധത്തിൽ  ബൈക്ക് യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിത്തടം ശാന്തിപുരം സ്വദേശി അനന്തുവിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്.തിരുവല്ലം പുഞ്ചക്കരിക്കടുത്തുള്ള ചെമ്മണ്ണുവിള വീട്ടിൽ അഭി(18)ക്കാണ് കുത്തേറ്റത്. കഴിഞ്ഞ 13-ന് രാത്രിയാണ് സംഭവം.

വണ്ടിത്തടത്ത് നിന്ന് പാച്ചല്ലൂർ ദേവീക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിന് അനന്തുവും സുഹൃത്തുക്കളുമായി നടന്നുവരികയായിരുന്നു. ഈ സമയത്ത് എതിരെ ബൈക്കിൽവന്ന അഭിയോട് തന്‍റെ കൂടെയുണ്ടായിരുന്ന യുവതിക്ക് ലിഫ്റ്റ് നൽകണമെന്ന് അനന്തു ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അഭി പറഞ്ഞതോടെ  കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് അനന്തു അഭിയുടെ പുറത്ത് നിരവധി തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 

മൂന്ന് വട്ടം കുത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അനന്തുവിനെ നഗരത്തിൽ നിന്നുമാണ്  അറസ്റ്റ് ചെയ്തത്.  സംഭവം നടക്കുമ്പോൾ അനന്തുവിനൊപ്പമുണ്ടായിരുന്നവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More :  രഹസ്യ വിവരം കിട്ടി പരിശോധന, മഞ്ചേരിയിൽ യുവാവിനെ പിടികൂടിയപ്പോൾ കിട്ടിയത് 9.071 ഗ്രാം മെത്താംഫിറ്റമിൻ

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി