
തൃശൂര്‍: ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോടെ അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്‌കൻ പിടിയിൽ. മനക്കൊടി നടുമുറി ദേശത്ത് അറക്കല്‍ വീട്ടില്‍ ടോണി (52) ആണ് അറസ്റ്റിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ടോണി. തൃശൂര്‍-തൃപ്രയാര്‍ റൂട്ടിലേടുന്ന സ്വകാര്യ ബസിനുള്ളില്‍ വെച്ച് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചെന്നാണ് കേസ്.
യുവതി ബഹളം വെച്ചപ്പോള്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പ്രതിയെ തടഞ്ഞു. ബസ് വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഭവം നടന്നത് അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാൽ യുവതി അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. അറസ്റ്റിലായ ടോണി അന്തിക്കാട്, തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകളും രണ്ട് അടിപിടി കേസുകളും അടക്കം അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. അഫ്‌സല്‍, എ.എസ്.ഐ. വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷാജി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.