ഏറ്റുമാനൂരിൽ 108 ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം, നഴ്സിന് ​ദാരുണാന്ത്യം

Published : Sep 19, 2025, 07:51 PM IST
ambulance accident kottayam

Synopsis

ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് നേഴ്സിന് ദാരുണാന്ത്യം. കട്ടപ്പന സ്വദേശിയായ മെയിൽ നേഴ്‌സ് ജിതിൻ ആണ് മരിച്ചത്.

കോട്ടയം: ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് നേഴ്സിന് ദാരുണാന്ത്യം. കട്ടപ്പന സ്വദേശിയായ മെയിൽ നേഴ്‌സ് ജിതിൻ ആണ് മരിച്ചത്. നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഇടുക്കിയിൽ നിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ നെടുങ്കണ്ടം സ്വദേശികളായ ഡ്രൈവർ ജിജോ, ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്