ലഹരിക്കെതിരെ പ്രൗഡ് കേരള വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി സോണിയയും പ്രിയങ്കയും

Published : Sep 19, 2025, 08:48 PM ISTUpdated : Sep 19, 2025, 08:52 PM IST
priyanka gandhi in drug campaign

Synopsis

ലഹരിക്കെതിരെ രമേശനത്തിലെ നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോൺ വയനാട്ടിൽ നടന്നു. പരിപാടിയിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും എത്തി

കല്‍പ്പറ്റ: ലഹരിക്കെതിരെ രമേശനത്തിലെ നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് വാക്കത്തോൺ വയനാട്ടിൽ നടന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ലഹരിവിരുദ്ധ വാക്കത്തോണായ വാക്ക് എഗെൻസ്റ്റ് ഡ്രഗ്‌സ് പരിപാടിയിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എംപിയും എത്തി. കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് മുതൽ പുതിയത് ബസ്റ്റാൻഡ് വരെയാണ് വാക്കത്തോൺ നടന്നത് .എംഎൽഎമാർ, കോൺഗ്രസ് നേതാക്കൾ , പൗരപ്രമുഖർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വാക്കത്തോണിൽ ഭാഗമായി. ലഹരിക്കെതിരെ രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര നടക്കുന്ന പത്താമത്തെ ജില്ലയാണ് വയനാട്.

വയനാട് സന്ദര്‍ശനത്തിനെത്തിയ സോണിയാ ഗാന്ധിയും പ്രിയങ്കാഗാന്ധിയും വാക്കത്തോണ്‍ നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തുകയായിരുന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ കഴിഞ്ഞ ശേഷം നില്‍ക്കുമ്പോഴാണ് ഒരേ കാറില്‍ ഇരുവരും സമ്മേളന സ്ഥലത്തെത്തിയത്. കാര്‍ നിര്‍ത്തി സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രമേശ് ചെന്നിത്തലയെ കണ്ട് ആശംസ അറിയിച്ചാണ് മടങ്ങിയത്. രമേശ് ചെന്നിത്തലയെ കണ്ടതില്‍ സന്തോഷം പങ്കുവെച്ച സോണിയ പരിപാടിയെ കുറിച്ച് അന്വേഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വയനാട്ടിലെ സോണിയയുടെയും പ്രിയങ്കയുടെയും ഈ സന്ദര്‍ശനത്തിൽ ഒരു പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എന്നാൽ, വാക്കത്തോണിലേക്ക് അപ്രതീക്ഷിതമായി കടന്നുവരികയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നഷ്ടം 400 കിലോ വലയും രണ്ട് ലക്ഷത്തോളം രൂപയുടെ മത്സ്യവും; വാടയ്ക്കൽ കടലിൽ വള്ളത്തിലെ വല കീറിപ്പോയത് കണ്ടെയ്നറിൽ ഉടക്കി
കേരളത്തിലെ കണ്ണഞ്ചിക്കുന്ന നേട്ടങ്ങൾക്ക് പിന്നിൽ കിഫ്ബി, ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരും, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് എം ബി രാജേഷ്