വളയുമായി പണയം വെയ്ക്കാനെത്തിയ യുവാവ് കുടുങ്ങിയത് ജീവനക്കാരുടെ ജാഗ്രതയിൽ; പല കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

Published : Dec 10, 2024, 09:09 PM IST
വളയുമായി പണയം വെയ്ക്കാനെത്തിയ യുവാവ് കുടുങ്ങിയത് ജീവനക്കാരുടെ ജാഗ്രതയിൽ; പല കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

Synopsis

യുവാവ് കൊണ്ടുവന്ന വള കൈയിൽ കിട്ടിയപ്പോൾ തന്നെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർക്ക് കാര്യം പിടികിട്ടി. യുവാവ് അറിയാതെ അവർ വിവരം കൈമാറുകയും ചെയ്തു. 

തിരുവനന്തപുരം: മുക്കു പണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ. നെടുമങ്ങാട്  വാളിക്കോട് കൊപ്പം വള്ളുക്കോണം സുനിത മൻ സിലിൽ നിന്നും വാളിക്കോട് പുളിഞ്ചി ബൈത്തിന്നൂർ മൻസിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (37) ആണ് പിടിയിലായത്. 

നെടുമങ്ങാട് വാളിക്കോട് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ ഇന്നലെ 12 മണിയോടെ നിയാസ് ഒരു സ്വർണ്ണ നിറത്തിലുള്ള വളയുമായി പണയം വയ്ക്കാൻ എത്തി. വള കൊടുത്ത ശേഷം ജീവനാരോട് ഇത് എത്ര രൂപ കിട്ടും എന്ന് ചോദിച്ചു. വള കയ്യിൽ വാങ്ങിയപ്പോൾ സംശയം തോന്നിയതിനാൽ പരിശോധിച്ചപ്പോൾ മൂക്കുപണ്ടം ആണെന്ന് മനസ്സിലായതിനെ തുടർന്ന് പോലിനെ വിവരം അറിയിക്കുകയായിരുന്നു. 

നിയാസിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ 2018ൽ സർക്കാർ സംവിധാനങ്ങളെ ദുർവിനിയോഗം ചെയ്യാൻ വേണ്ടി വസ്തുവിന്റെ കരം അടച്ചതായി വ്യാജ രസീതും സീലും ഉണ്ടാക്കിയതിന് കേസുണ്ട്. 2012ൽ ചുള്ളിമാനൂർ വഞ്ചുവം സ്വദേശിയായ നസീർ എന്നയാളിൽ നിന്നും പണം പിടിച്ചു പറിച്ച മറ്റൊരു കേസും, കഴിഞ്ഞ വർഷം ആനാട് സ്വദേശിയായ സുധീർ എന്നയാളിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, ഓസ്റ്റിൻ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, അജിത്ത് മോഹൻ എന്നിവരെ അടങ്ങിയ സംഘമാണ് നിയാസിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്