നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞു, ഒരാള്‍ മരിച്ചു, ഒമ്പതു പേര്‍ക്ക് പരിക്ക്

Published : Dec 10, 2024, 08:51 PM ISTUpdated : Dec 10, 2024, 09:22 PM IST
നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞു, ഒരാള്‍ മരിച്ചു, ഒമ്പതു പേര്‍ക്ക് പരിക്ക്

Synopsis

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍: തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ പിക്ക്അപ്പിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മറ്റു ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ അന്നമനട കല്ലൂരിൽ ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. പത്തു പേരാണ് പിക്ക് അപ്പിലുണ്ടായിരുന്നത്.

തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനമാണ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ മാള പൊലീസ് വിവിധ ആസുപത്രികളിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ പിക്ക്അപ്പ് വാൻ നാട്ടുകാര്‍ ഉള്‍പ്പെടെ ചേര്‍ന്നാണ് ഉയര്‍ത്തിയത്. 

ഭക്ഷണം കഴിക്കാൻ വാഹനം നിര്‍ത്തി, വളര്‍ത്തു നായകള്‍ പാഞ്ഞെത്തി ആക്രമിച്ചു; പൊലീസ് കേസെടുത്തില്ലെന്ന് പരാതി

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു