വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി

Published : Feb 09, 2026, 12:48 PM IST
Murari Thanthri

Synopsis

ബാധ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോടൊപ്പം പൂജക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

കൊല്ലം: ബാധ ഒഴിപ്പിക്കാനുള്ള പൂജയുടെ മറവിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനായാണ് ഭരണിക്കാവിൽ നിന്ന് കൊല്ലം പുത്തൂർ പൊലീസ് പിടികൂടിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി  പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി.

മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിരക്ഷപെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി വീടിന്റെ പിൻവാതിലിലൂടെ രക്ഷപെട്ടു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ നീക്കം. റീൽസ് വീഡിയോകളിലൂടെ മുരാരി തന്ത്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോക് ഷോകളിലടക്കം പങ്കെടുക്കാറുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ട് മാസം മുമ്പ് അന്വേഷിച്ച് മോഹൻലാൽ കുമാരന്‍റെ അടുത്തെത്തി, 600 വർഷം പഴക്കമുള്ള തേക്കിൽ തീർത്ത മേശ ഇനി ലാലേട്ടന്‍റെ അടുക്കളയിൽ
വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ പെൺകുട്ടിയെ മാളിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി, പലയിടത്തായി എത്തിച്ച് പീഡനം; പ്രതി പിടിയിൽ