ജീവനക്കാർക്ക് തോന്നിയ സംശയം, തുരുതുരാ ചോദ്യങ്ങൾ വന്നതോടെ ഷംസു ഓടാൻ നോക്കി, എന്നിട്ടും പിടിവീണു; മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചതിന് അറസ്റ്റിൽ

Published : Apr 22, 2026, 09:09 PM IST
Shamsu

Synopsis

കോഴിക്കോട് കല്ലായിയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മിനി മുത്തൂറ്റ് നിധി എന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് സംശയം തോന്നിയതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാരന്തൂർ സ്വദേശി ഷംസു റഹ്‌മാനെ പന്നിയങ്കര പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിച്ചയാളെ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കോഴിക്കോട് കല്ലായിയിലാണ് സംഭവം. കുന്നമംഗലം കാരന്തൂര്‍ സ്വദേശി കുഴിമ്പായില്‍ വീട്ടില്‍ ഷംസു റഹ്‌മാന്‍(49) ആണ് പിടിയിലായത്. കല്ലായിയിലെ മിനി മുത്തൂറ്റ് നിധി എന്ന കമ്പനിയിലാണ് ഇയാള്‍ മുക്കുപണ്ടം പണയം വെക്കാനെത്തിയത്. ആഭരണം കണ്ട ജീവനക്കാര്‍ക്ക് ഇത് സ്വർണം തന്നെയാണോയെന്ന് സംശയം തോന്നി. തുടര്‍ന്ന് ആഭരണത്തിൻ്റെ മാറ്റ് നോക്കാന്‍ ആരംഭിച്ചു. ഇതു കണ്ട് പരുങ്ങി നിന്ന ഷംസു റഹ്‌മാൻ, കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്. അതേസമയം മുന്‍പ് രണ്ട് തവണകളിലായി 89,500 രൂപയ്ക്കും 1,66,000 രൂപയ്ക്കും ഇയാള്‍ ഇതേ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പന്നിയങ്കര പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ അമല്‍ ജോസ്, എ എസ്‌ ഐ ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീനാഥ് എന്നിവർ സ്ഥലത്തെത്തി ഷംസു റഹ്‌മാനെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തെരുവുനായയെ പേടിച്ച് ഇറങ്ങിയത് 30 അടി താഴ്ചയിലേക്ക്, രണ്ട് ദിവസമായി പാറയിടുക്കിൽ കുടുങ്ങിയ ആടിന് ഒടുവിൽ രക്ഷ
ഭീതിയിൽ ജനങ്ങൾ: വടകരയിൽ സിപിഎം - മുസ്ലിം ലീഗ് സംഘർഷം തുടരുന്നതിനിടെ സ്റ്റീൽ ബോംബുകൾ കണ്ടെത്തി