6 വർഷം മുമ്പ് ദുബായിൽ മെക്കാനിക്കൽ എൻജിനീയർ, ഇപ്പോൾ 800 കിലോമീറ്റർ ഉന്തുവണ്ടി തള്ളി നടക്കുന്നു -ലക്ഷ്യമിത്

Published : Feb 12, 2024, 12:03 PM IST
6 വർഷം മുമ്പ് ദുബായിൽ മെക്കാനിക്കൽ എൻജിനീയർ, ഇപ്പോൾ 800 കിലോമീറ്റർ ഉന്തുവണ്ടി തള്ളി നടക്കുന്നു -ലക്ഷ്യമിത്

Synopsis

വിവേചമില്ലാതെ വിജ്ഞാനം എല്ലാവരിലേക്കും എത്തിക്കുന്നതോടെ വർ​ഗീയമായ ചേരിതിരിവൊഴിവാക്കി ലോകസമാധാനം നേടുക എന്നതാണ് ലക്ഷ്യമെന്ന് ഹാരിസ് രാജ് പറയുന്നു.

കൊച്ചി: മതസൗഹാർദത്തിന്റെ സന്ദേശവുമായി ഒരു ഉന്തുവണ്ടി യാത്രയുമായി ഹാരിസ് രാജ്. തന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും മത സൗഹാർദം കാത്തുസൂക്ഷിക്കുന്നതിനുമായി കന്യാകുമാരി മുതൽ കാസർക്കോട് വരെ യാത്ര ചെയ്യുകയാണ്  തൃശ്ശൂർ സ്വദേശി ഹാരിസ് രാജ് എന്ന 54 കാരൻ. ദുബായിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന ഹാരിസ് രാജ്  ആറ്  വർഷം മുൻപാണ് നാട്ടിലെത്തിയത്. വിവിധ മതങ്ങളെ അടുത്തറിയാൻ ഭഗവത് ഗീതയും ഖുർ ആനും ബൈബിളുമെല്ലാം ഹൃദ്യസ്ഥമാക്കി.

ഇവയുടെ സാരാംശങ്ങൾ കോർത്തിണക്കി സത്യ വേദ സാരങ്ങൾ എന്ന പുസ്തകവുമെഴുതി. ഇപ്പോൾ പുസ്തകത്തിന്റെ സാരാംശങ്ങൾ പ്രചരിപ്പിച്ചാണ് യാത്ര. 800 കീലോമീറ്റർ  ദൈർഘ്യത്തിലാണ് ഹാരിസ് രാജിന്റെ യാത്ര. പുതുവർഷ ദിനത്തിൽ തുടങ്ങിയ യാത്ര മാർച്ച് 20 നാണ് അവസാനിക്കുക. വിവേചമില്ലാതെ വിജ്ഞാനം എല്ലാവരിലേക്കും എത്തിക്കുന്നതോടെ വർ​ഗീയമായ ചേരിതിരിവൊഴിവാക്കി ലോകസമാധാനം നേടുക എന്നതാണ് ലക്ഷ്യമെന്ന് ഹാരിസ് രാജ് പറയുന്നു.

Read More... 'പ്രധാനമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ അവിടെക്കിടന്ന് മരിച്ചേനെ'; മുന്‍ ഉദ്യോ​ഗസ്ഥരുടെ മോചനം നയതന്ത്ര വിജയം

ഉന്തുവണ്ടിയിലാണ് യാത്ര മുഴുവൻ. കിടക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. പല ദിവസവും ഇതിൽ തന്നെയാണ് കിടക്കുക. ചിലപ്പോൾ പുറത്ത് കിടക്കുന്ന കണ്ട് ചില വീട്ടുകാരും സ്ഥാപനങ്ങളും സൗകര്യം ഒരുക്കിത്തരുമെന്നും അദ്ദേഹം പറയുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജയിച്ചുവന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടെലിവിഷന് മുകളിൽ കാൽ വച്ച് കഴുകി, പിന്നെ പറയണോ പൂരം, തര്‍ക്കം കയ്യാങ്കളി, കളമശ്ശേരി നഗരസഭയിലെ റിബൽ സ്റ്റോറി
സിപിഎം വനിതാ പഞ്ചായത്തിന്റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ