
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചാണ്ടി സ്വദേശി അജി ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു. അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
കൊച്ചാണ്ടി സ്വദേശി അജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 50 വയസ്സുള്ള അജി ഒറ്റയ്ക്കായിരുന്നു താമസം. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് പിന്നിൽ ക്ഷതമേറ്റിട്ടുണ്ട്. കൊലപാതകം എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വന്നുപോയ അടുത്ത ബന്ധുവുമായി തർക്കമുണ്ടാകുകയും, അതിൽ പരിക്കേൽക്കുകയും ചെയ്തെന്ന സംശയമാണുള്ളത്. ബന്ധുവിനെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മരണകാരണം സംബന്ധിച്ച സ്ഥിരീകരണം വരുമെന്ന് മൂഴിയാർ പൊലീസ് അറിയിച്ചു. ഈറ്റവെട്ടും കൂലിപ്പണിയുമാണ് അജിയുടെ തൊഴിൽ. ഭാര്യയും മക്കളും അടൂരിലാണ് താമസം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam