കൊച്ചിയില്‍ പെര്‍മിറ്റെടുത്ത് വീട് നിർമിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി; ഒന്നല്ല ആറ് കേസുകള്‍!

Published : Oct 04, 2023, 10:46 AM IST
കൊച്ചിയില്‍ പെര്‍മിറ്റെടുത്ത് വീട് നിർമിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങി; ഒന്നല്ല ആറ് കേസുകള്‍!

Synopsis

തോപ്പുംപടി സ്വദേശിയുടെ കൈയ്യിൽ നിന്നും 11,25,000 രൂപ വാങ്ങിയാണ് 44കാരന്‍ മുങ്ങിയത്

കൊച്ചി: വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി മുങ്ങിയ കേസിലെ പ്രതി പിടിയിൽ. കൊച്ചി കോർപ്പറേഷനിൽ നിന്നും പെർമിറ്റ് വാങ്ങി വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തോപ്പുംപടി സ്വദേശിയുടെ കൈയ്യിൽ നിന്നും 11,25,000 രൂപ വാങ്ങി മുങ്ങിയ കേസിലാണ് അറസ്റ്റ്. തൃശൂർ ആളൂർ കൊമ്പൊടിഞ്ഞമാക്കൽ പുത്തൂർ വീട്ടിൽ പി.ബി പ്രസാദ് (44) ആണ് തോപ്പുംപടി പോലീസിന്‍റെ പിടിയിലായത്. 

'ഒന്ന് നിര്‍ത്തൂ, ആ ദൃശ്യം ഈ സ്കൂളിലേതല്ല'; 6 വര്‍ഷത്തെ സൈബറാക്രമണം അവസാനിപ്പിക്കൂവെന്ന് പാലക്കാട്ടെ സ്കൂള്‍

പണം വാങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് തൃശൂർ ഭാഗത്തു നിന്നും പൊലീസ് പിടികൂടിയത്. പിടിയിലായ പ്രസാദിനെതിരെ സമാന രീതിയിലുള്ള കുറ്റത്തിന് അഞ്ച് കേസുകൾ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലും ഒരു കേസ് അങ്കമാലി പൊലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

കോഴിക്കോട് ലോഡ്ജില്‍ ഡോക്ടറെ വടിവാൾ മുനയില്‍ നിര്‍ത്തി യുവതിയും സംഘവും, ഗൂഗിള്‍ പേ വഴി പണം കവര്‍ന്നു

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ശേഷം മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; 24കാരൻ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ
കുട്ടികൾ ഇല്ലാത്തതിനെ ചൊല്ലി നിരന്തരം വഴക്ക്, അൽമയുമായി ഇന്ന് രാവിലെയും വഴക്കിട്ടെന്ന് വിഷ്ണുവിന്‍റെ മൊഴി; നെയ്യാറ്റിൻകരയെ നടുക്കി ക്രൂര കൊലപാതകം