ബൈക്ക് ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞെത്തി, അന്വേഷിക്കാമെന്ന് മറുപടി, പിന്നാലെ കരിങ്കല്ലുമായെത്തി, പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

Published : Sep 16, 2025, 09:52 AM IST
POLICE STATION ATTACK

Synopsis

ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. അന്വേഷിക്കാമെന്ന് പൊലീസ് മറുപടി നൽകിയെങ്കിലും പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. 

കോഴിക്കോട് : മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തിയ യുവാവിന്റെ പരാക്രമം. കരിങ്കല്ലുമായെത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. ബൈക്കിന്റെ ചാവി നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ പ്രവേശിച്ചത്. അന്വേഷിക്കാമെന്ന് പൊലീസ് മറുപടി നൽകിയെങ്കിലും പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും സിദ്ദിഖിനെതിരെ കേസ് എടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.  

 

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ