
എൽഇഡി നക്ഷത്രങ്ങളുടെ വരവോടെയാണ് പരമ്പരാഗത നക്ഷത്രങ്ങൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായത്. എന്നാൽ ഇത്തരം നക്ഷത്രങ്ങൾ തേടി വരുന്നവർ ഇപ്പോഴുമുണ്ട്. ഇവർക്കായി പരമ്പരാഗത നക്ഷത്രങ്ങൾ നിർമ്മിച്ച് നൽക്കുന്ന ഒരാൾ ഉണ്ട്. അങ്കമാലി സ്വദേശിയായ പത്രോസിന് ഈ നക്ഷത്ര നിര്‍മ്മാണം ജീവിത ഉപാധി കൂടിയാണ്. ആനപ്പാറ സ്വദേശിയായ പത്രോസ് പരമ്പരാഗത രീതിയിലുള്ള നക്ഷത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങിട്ട് 9 വർഷമായി.
ഈറ്റ വെട്ടി, കൂട്ടി കെട്ടി ആദ്യം നക്ഷത്രത്തിന്‍റെ രൂപം നിർമ്മിക്കണം. പിന്നെ വർണ്ണ കടലാസ് വെട്ടിയെടുക്കണം. അത് കമ്പിന്‍റെ മുകളിൽ ഒട്ടിക്കണം. നക്ഷത്രങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ടാണു വൃക്കരോഗിയായ പത്രോസ് ഡയാലിസിസിനു പണം കണ്ടെത്തുന്നത്. 9 വർഷമായി വൃക്ക തകരാറിലായിട്ട്. ഓരോ ക്രിസ്മസ് സീസണിലും ലഭിക്കുന്ന പണം അടുത്ത ക്രിസ്മസ് സീസൺ വരെ കരുതിവയ്ക്കും. അതിനൊപ്പം സുമനസ്സുകളുടെ സഹായവും. എന്നാൽ ഈക്കൊല്ലം കൊവിഡ് കാരണം നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു.
15 അടി ഉയരമുള്ള നക്ഷത്രങ്ങൾ വരെ പത്രോസ് ഉണ്ടാക്കിയിട്ടുണ്ട്. പ്രതിദിനം 5 നക്ഷത്രങ്ങൾ വരെ ഉണ്ടാക്കും. ഈറ്റകൊണ്ട് നിർമ്മിക്കുന്ന നക്ഷത്രത്തിനുള്ളിൽ മെഴുകുതിരിയോ ഇലക്ട്രിക് ബൾബൊ ഇടാം. ചിരട്ടയിൽ മണൽ നിറച്ച് മെഴുകുതിരി കുത്തിനിർത്തുന്നതിന് സൗകര്യവുമുണ്ട്. സാധാരണ നക്ഷത്രം പോലെ തന്നെ വാൽ നക്ഷത്രവും പത്രോസ് നിർമ്മിക്കും ഈറ്റയിൽ കയർ ചുറ്റിയാണ് നിർമിക്കുന്നത്. പത്രോസിന് സഹായത്തിന് ഒരു വിളി അകലെ ഭാര്യ ലിസിയുമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam