കുറ്റിപ്പുറത്ത് 60 ചാക്ക് ഹാൻസ് പിടികൂടി

Published : Dec 24, 2020, 12:00 AM IST
കുറ്റിപ്പുറത്ത് 60 ചാക്ക് ഹാൻസ് പിടികൂടി

Synopsis

കുറ്റിപ്പുറത്ത് വിപണിയിൽ 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് പിടികൂടി. 

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വിപണിയിൽ 50 ലക്ഷത്തോളം വിലവരുന്ന 60 ചാക്ക് നിരോധിത പാൻ ഉൽപ്പന്നമായ ഹാൻസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  ഹാൻസ് മൊത്ത വിൽപനക്കാരനായ മൂടാൽ തെക്കേ പൈങ്കൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. 

ഇതര സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വൻതോതിൽ ഹാൻസ് എത്തിച്ചത്. കുറ്റിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. അൻവറിനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം, രണ്ടു പേർ ചെക്ക്പോസ്റ്റിൽ പിടിയിൽ
തിരുവനന്തപുരം പേരൂർക്കടയിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു; ജീവനക്കാരുടെ ശ്രമം ഫലം കണ്ടില്ല; ഫയർ ഫോഴ്‌സ് തീയണച്ചു