നാലര വയസ് മുതൽ ഒന്നര വർഷത്തോളം മകളെ പീഡിപ്പിച്ച അച്ഛൻ ഒടുവിൽ പിടിയിൽ

Published : Apr 26, 2022, 04:41 PM IST
നാലര വയസ് മുതൽ ഒന്നര വർഷത്തോളം മകളെ പീഡിപ്പിച്ച അച്ഛൻ ഒടുവിൽ പിടിയിൽ

Synopsis

ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ഛനെ മറയൂര്‍ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു

ഇടുക്കി: മറയൂരിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച അച്ഛൻ റിമാൻഡിൽ. ഒന്നര വർഷത്തോളമാണ് പ്രതി, തന്റെ മകളെ ലൈംഗീകമായി പീഡിപ്പിച്ചത്. അച്ഛന് പുറമെ അമ്മാവനും തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. മൂന്നാര്‍ സ്വദേശിയായ 42കാരനെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്. മകളെ നാലര വയസ്സുള്ളപ്പോൾ മുതൽ ഇയാളെ പീഡീപ്പിക്കുകയായിരുന്നു. 

പീഡന വിവരം പുറത്ത് പറയാതിരിക്കാൻ അമ്മയെയും ഭീഷണിപ്പെടുത്തി. അച്ഛനിൽ നിന്നുള്ള ഉപദ്രവം കൂടിയതോടെ കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിൽ പോലും വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരില്ലായിരുന്നു. സംശയം തോന്നിയ അധികൃതര്‍ അമ്മയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോൾ അമ്മാവനും പീ‍ഡിപ്പിച്ചെന്ന വിവരം പുറത്തുവന്നു. 

ചൈൽഡ് ലൈൻ അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അച്ഛനെ മറയൂര്‍ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തു. അമ്മാവൻ ഇപ്പോൾ സ്ഥലത്തില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് ജോലി ആവശ്യത്തിനായി പോയതാണ്. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും മറയൂര്‍ പൊലീസ് അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം
'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര