ഉറക്കത്തിനിടെ ഫോൺ റിങ്, എടുത്തപ്പോൾ സാധനം മാറി, സൂക്ഷിച്ച് നോക്കിയപ്പോൾ കയ്യിൽ വിഷപ്പാമ്പ്, രക്ഷ തലനാരിഴയ്ക്ക്

Published : Jun 08, 2024, 06:07 PM IST
ഉറക്കത്തിനിടെ ഫോൺ റിങ്, എടുത്തപ്പോൾ സാധനം മാറി, സൂക്ഷിച്ച് നോക്കിയപ്പോൾ കയ്യിൽ വിഷപ്പാമ്പ്, രക്ഷ തലനാരിഴയ്ക്ക്

Synopsis

തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ എം ഹസനാണ് കഴിഞ്ഞദിവസം രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അബദ്ധം പിണഞ്ഞത്.  ചിത്രം പ്രതീകാത്മകം

മാന്നാർ: രാത്രിയിൽ ഉറക്കത്തിനിടെ റിങ് ചെയ്ത മൊബൈൽ ഫോണിനു പകരം വിഷപ്പാമ്പിനെ കൈയിലെടുത്തയാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ എം ഹസനാണ് കഴിഞ്ഞദിവസം രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അബദ്ധം പിണഞ്ഞത്. 

രാത്രി പതിനൊന്ന് മണിയോടെ റിങ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈൽ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ഉഗ്രവിഷമുള്ള ഈ പാമ്പ് വെള്ളിക്കെട്ടൻ, ശംഖുവരയൻ എന്നീ പേരിലും അറിയപ്പെടാറുണ്ട്.  

മുറിയിലെ ചൂട് കാരണം സിറ്റൗട്ടിൽ ബെഡ് വിരിച്ചാണ് ഹസൻ കിടന്നിരുന്നത്. ഫോണിന് പകരം പിടി തലയിലായതിനാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കുരട്ടിക്കാട് ശ്മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. 

കേരളത്തിലെ പാമ്പുകൾ, വിഷമുള്ളതും ഇല്ലാത്തതും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ